നടൻ അജിത്കുമാറിന് (Ajith Kumar) ഇന്ന് 52-ാം ജന്മദിനം. രാവിലെ മുതലേ താരത്തിന് ജന്മദിനാശംസ നേരുന്ന തിരക്കിലാണ് സിനിമാ ലോകത്തെ സുഹൃത്തുക്കൾ. അങ്ങനെ വന്ന ഒരു ആശംസാ പോസ്റ്റിലെ ചിത്രങ്ങളാണ് ഇവിടെ കാണുന്നത്. അജിത്തിന്റെ പിന്നിലെ നീല ഷർട്ടുകാരനാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നിൽ
2/ 6
നടി നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനാണ് ഇത്. വർഷങ്ങൾക്ക് മുൻപുള്ള ആരും കാണാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് വിഗ്നേഷ് അജിത്തിന് ജന്മദിനം ആശംസിച്ചത്. അജിത്തിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്നും മാറിയിട്ടും ഈ പോസ്റ്റ് വന്നതിലാണ് ആരാധകർക്കും ആവേശം (തുടർന്ന് വായിക്കുക)
3/ 6
മഗിഴ് തിരുമേനിയാണ് പുതിയ ചിത്രത്തിന്റെ സംവിധാനം. AK62 എന്ന സിനിമയുടെ സംവിധായക സ്ഥാനത്തു നിന്നും വിഗ്നേഷ് ശിവൻ മാറിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ആ സിനിമയ്ക്കും ആശംസ അർപ്പിച്ചു കൊണ്ടാണ് വിഗ്നേഷ് ശിവന്റെ പോസ്റ്റ്
4/ 6
എന്നാൽ അത് തങ്ങൾ തമ്മിലെ അകലം കൂട്ടാൻ കാരണമല്ല എന്ന് മനസിലാക്കിയെടുക്കാൻ വിഗ്നേഷിന്റെ ഈയൊരു പോസ്റ്റ് മാത്രം മതി. പോസിറ്റിവിറ്റിക്കും അജിത്കുമാറുമായുള്ള സ്നേഹത്തിന്റെ പേരിലും ഏവരും വിഗ്നേഷ് ശിവനെ പ്രകീർത്തിക്കുന്നുണ്ട്
5/ 6
വിഗ്നേഷ് ഇപ്പോൾ അച്ഛനായതിന്റെ സന്തോഷം ആസ്വദിക്കുന്ന ഘട്ടത്തിലാണ്. മക്കളായ ഉയിർ, ഉലകം അഥവാ രുദ്രോനീൽ, ദൈവിക് എന്നിവർക്കും ഭാര്യ നയൻതാരക്കും ഒപ്പം ജീവിതം ആസ്വദിക്കുകയാണ് അദ്ദേഹം
6/ 6
കുറച്ചുനാൾ മുൻപ് മക്കൾ രണ്ടുപേരെയും കൊണ്ട് നയൻതാരയും വിഗ്നേഷും എയർപോർട്ടിൽ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു