തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും (Nayanthara) സംവിധായകൻ വിഗ്നേഷ് ശിവനും (Vignesh Shivan) ജൂൺ 9ന് വിവാഹിതരാകാൻ ഒരുങ്ങുന്നു. ദമ്പതികൾ ഏഴു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു, ഇപ്പോൾ അവരുടെ ജീവിതത്തിലെ ആ അസുലഭ മുഹൂർത്തം അടുത്തെത്തിക്കഴിഞ്ഞു. 30 സെലിബ്രിറ്റികൾ ഉൾപ്പെടെ 200 ഓളം പേരെ ജൂൺ 9 ന് നടക്കുന്ന വിവാഹ സത്കാരത്തിലേക്ക് ക്ഷണിക്കുമെന്ന് സൂചനയുണ്ട്
അടുത്തിടെ വിഗ്നേഷും നയൻതാരയും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ പ്രശസ്തമായ ക്ഷേത്രത്തിലാണ് ദമ്പതികൾ ദർശനം നടത്തിയത്. ചിത്രങ്ങൾ ഇതിനോടകം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 'അനുഗ്രഹിക്കപ്പെട്ടു' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. എന്നാൽ പ്രിയ നടിയുടെ വിവാഹസത്ക്കാരത്തിനു രണ്ടു പ്രധാന താരങ്ങൾ എത്തുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ ആകാംക്ഷ (തുടർന്ന് വായിക്കുക)
സംവിധായകൻ വിഗ്നേഷ് അജിത് കുമാറിനെ നായകനാകുന്ന അടുത്ത ചിത്രത്തിന് താൽക്കാലികമായി എകെ 62 എന്ന് പേരിട്ടു. നയൻതാരയെയാണ് ചിത്രത്തിൽ നായികയായി നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണത്തിനായി ഒരു വൻ പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്