വിജയ് ദേവരകൊണ്ടയും (Vijay Deverakonda) രശ്മിക മന്ദാനയും (Rashmika Mandanna) ബിഗ് സ്ക്രീൻ ലോകത്ത് പ്രണയത്തിന്റെ ബിംബങ്ങളായി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞവരാണ്. ആളുകൾ അവരുടെ സ്ക്രീൻ രസതന്ത്രത്തെക്കുറിച്ച് സംസാരിക്കുന്നു, ഇരുവരും പരസ്പരം ഡേറ്റിംഗിലാണോ എന്ന് മാധ്യമങ്ങൾ ഊഹിക്കാൻ തുടങ്ങി. അതിനാൽ രശ്മികയും വിജയും തമ്മിലുള്ള ബന്ധം എന്താണെന്നതിനെ കുറിച്ച് വാർത്തകൾ വന്നു തുടങ്ങിയിരിക്കുന്നു
തെന്നിന്ത്യൻ നടൻ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം റദ്ദാക്കിയതിനു ശേഷം രശ്മികയും ദേവരകൊണ്ടയും ഡേറ്റ് ചെയ്തുവെന്ന് റിപോർട്ടുകൾ പറയുന്നു. അക്കാലത്ത്, അവർ ഒന്നിച്ച് രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. 'ഗീത ഗോവിന്ദം' (2018), 'ഡിയർ കോമ്രേഡ്' (2019) എന്നിവ. ഇത് അവരെ പരസ്പരം നന്നായി മനസ്സിലാക്കാൻ അവസരം നൽകി. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചത്? (തുടർന്ന് വായിക്കുക)