കുറച്ചു സിനിമകൾ സൂപ്പർ ഹിറ്റായി, ആരാധകർ എവിടെ ചെന്നാലും വളയുകയും പിന്നാലെ കൂടുകയും ചെയ്യും എന്ന നിലയെത്തിയാൽ, താരങ്ങൾ അവരുടെ യാത്രയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാവും. സൂപ്പർ താരങ്ങൾ പലരും പിന്നീട് ബിസിനസ് ക്ളാസ്സിലോ, ചാർട്ടേഡ് വിമാനത്തിലോ മറ്റുമാവും യാത്ര. തങ്ങളുടെ സ്വകാര്യത മാനിച്ചുള്ള ഈ യാത്രയ്ക്ക് ഒരാൾ മാറ്റം കൊണ്ടുവന്നിരിക്കുന്നു
ഇതാദ്യമായല്ല ലൈഗർ താരങ്ങൾ തങ്ങളുടെ ലാളിത്യം കൊണ്ട് എല്ലാവരെയും ആകർഷിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ, വിജയ് ദേവരകൊണ്ടയുടെ ഏറ്റവും ലളിതമായ ലുക്കായിരുന്നു ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ലളിതമായ കാർഗോ പാന്റും കറുത്ത ടീ ഷർട്ടും ചപ്പലും ധരിച്ചിരുന്നു. വിജയ് ധരിച്ചിരുന്ന ചെരിപ്പിന് 199 രൂപ വിലയുള്ളതായി പിന്നീട് കണ്ടെത്തി