താരകുടുംബങ്ങൾ വാഴുന്ന തെലുങ്ക് സിനിമയിൽ സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നെത്തി സ്വന്തമായ ഒരിടം നേടിയ നടനാണ് അർജുൻ റെഡ്ഡി നായകൻ. പ്രശസ്തിക്കൊപ്പം താൻ സ്വപ്നം കണ്ടതുപോലൊരു ജീവിതമാണ് വിജയ് ദേവരകൊണ്ട നയിക്കുന്നത്.
2/ 7
കാർ പ്രേമിയായ ദേവരകൊണ്ടയുടെ വീട്ടിൽ ഇതിനകം നിരവധി ആഢംബര വാഹനങ്ങൾ ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഏറ്റവും വില കൂടിയത് ബിഎംഡബ്ല്യൂ സീരീസ് 5 സെഡാനാണ്. 60 ലക്ഷം രൂപയാണ് ഈ കാറിന്റെ വില.
3/ 7
എന്നാൽ കാറിന്റെ വിലയല്ല, നമ്പരാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. 1116 ആണ് വിജയുടെ ബിഎംഡബ്ല്യൂ കാറിന്റെ നമ്പർ. ഫാൻസി നമ്പരല്ലെങ്കിലും വിജയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ് കാറിന്റെ നമ്പർ എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
4/ 7
1,1,1,6 എന്നീ അക്കങ്ങൾ കൂട്ടിയാൽ ലഭിക്കുന്ന 9 വിജയിയുടെ ജനന തീയ്യതിയാണ്. 1989 മെയ് 9 നാണ് വിജയ് ദേവരകൊണ്ട ജനിച്ചത്. ഇതാണ് 1119 എന്ന നമ്പർ തന്റെ ഇഷ്ടവാഹനത്തിന് നൽകാൻ തീരുമാനിച്ചതെന്ന് താരത്തിന്റെ ആരാധകർ പറയുന്നു.
5/ 7
ബിഎംഡബ്ല്യൂ സീരീസ് 5 ബോളിവുഡിലടക്കം നിരവധി സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമാണ്. ആകർഷകമായ ഇന്റീരിയറാണ് കാറിന്റെ പ്രത്യേകത. 5.80 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയിൽ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയർന്ന വേഗത.
6/ 7
അടുത്തിടെ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ആഢംബര വസതിയും വിജയ് സ്വന്തമാക്കിയിരുന്നു. കോടികളാണ് ഈ വീടിന്റെ വില. പുതിയ വീടിനെ കുറിച്ചുള്ള വിവരങ്ങൾ വിജയ് തന്റെ സോഷ്യൽമീഡിയ പേജിലും പങ്കുവെച്ചിരുന്നു.
7/ 7
അതേസമയം, വിജയ് ദേവരകൊണ്ടയുടെ ലൈഗർ ഹിന്ദിയിലും തെലുങ്കിലുമാണ് പുറത്തിറങ്ങുന്നത്. മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പുറത്തിറങ്ങും. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക.