കോഫി വിത്ത് കരൺ സീസൺ 7ന്റെ (Koffee With Karan) നാലാമത്തെ എപ്പിസോഡിൽ ലൈഗർ താരങ്ങളായ വിജയ് ദേവരകൊണ്ടയും (Vijay Deverakonda) അനന്യ പാണ്ഡെയും 9Ananya Pandey) അതിഥികളാണ്. ഡിസ്നി + ഹോട്ട്സ്റ്റാർ പുറത്തിറക്കിയ ഒരു പ്രൊമോയിൽ അതിഥികളുടെ ഡേറ്റിംഗിനെയും വ്യക്തി ജീവിതത്തെയും കുറിച്ച് ആതിഥേയനായ കരൺ ജോഹർ (Karan Johar)ചില ചോദ്യങ്ങൾ ചോദിക്കുന്നതായി കാണിക്കുന്നു
വിജയ്യോടുള്ള ചോദ്യങ്ങൾ ഏകദേശം അതിരുകടന്നു എന്നുവേണം പറയാൻ. 'നിങ്ങൾക്ക് ചീസ് ഇഷ്ടമാണോ?' എന്ന് കരൺ വിജയിനോട് ചോദിക്കുന്നു, '"ഇത് എവിടേക്കാണ് നയിക്കുന്നതെന്ന് എനിക്ക് പേടിയാവുന്നു' എന്ന് വിജയ് പറയുന്നതും കേൾക്കാം. തുടർന്ന്, സാറാ അലി ഖാനും ജാൻവി കപൂറും ദേവരകൊണ്ടയെ 'ചീസ്' എന്ന് വിശേഷിപ്പിക്കുന്ന ഒരു ക്ലിപ്പ് കരൺ കാണിക്കുന്നു