ലൈഗർ (Liger) ട്രെയ്ലർ ലോഞ്ച് ചടങ്ങിനായി മുംബൈയിലെത്തിയ നടൻ വിജയ് ദേവരകൊണ്ടയുടെ (Vijay Deverakonda) ചെരുപ്പ് എങ്ങും ചർച്ചാവിഷയമാവുകയാണ്. വെള്ളിയാഴ്ച നടന്ന പരിപാടിയിൽ സഹതാരം അനന്യ പാണ്ഡേയ്ക്കും മറ്റുള്ളവർക്കുമൊപ്പം ചേരുമ്പോൾ അദ്ദേഹം കാഷ്വൽ ലുക്കിൽ സ്ലിപ്പറുകൾ ധരിച്ചിരുന്നു. തങ്ങളുടെ ബാഗിനും പേഴ്സിനും വരെ പതിനായിരങ്ങളും ലക്ഷങ്ങളും ചിലവിടുന്ന താരങ്ങൾക്കിടയിൽ വിജയ് വ്യത്യസ്തനാവുകയാണ്
മുംബൈയിൽ ലൈഗർ ട്രെയ്ലർ പ്രചരിപ്പിക്കുന്നതിന് മുമ്പ്, ട്രെയ്ലർ ലോഞ്ചിനായി അനന്യ പാണ്ഡേയ്ക്കൊപ്പം വിജയ് ഹൈദരാബാദിൽ ഉണ്ടായിരുന്നു. മുംബൈയിൽ നടന്ന ചടങ്ങിൽ നടൻ രൺവീർ സിംഗ് വിജയുടെ ലുക്കിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ചെരുപ്പിന്റെ വില തന്നെയാണ് രൺവീറിനെയും അമ്പരപ്പിച്ചത്. വിലയെത്ര എന്ന് ഊഹിക്കാമോ? (തുടർന്ന് വായിക്കുക)
പല ബ്രാൻഡുകളും ഡിസൈനർമാരും വിജയ്യുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തന്നോട് നിരന്തരം സംസാരിച്ചിരുന്നുവെന്ന് ഹർമൻ പറഞ്ഞു. 'ഒരു ദിവസം വിജയ് എന്നെ വിളിച്ച് നമുക്ക് കഥാപാത്രത്തോട് ഏറ്റവും ചേർന്ന ഒരു ലുക്ക് നിലനിർത്താം എന്ന് പറയുന്നത് വരെ ഞാൻ അദ്ദേഹത്തിന് വേണ്ടി ഏറ്റവും മികച്ച ലുക്കുമായി തയ്യാറായിരുന്നു. അദ്ദേഹം എന്നോട് പ്രത്യേകമായി ചപ്പലുകൾ ചോദിച്ചു. ആദ്യം ഞാൻ അൽപ്പം മടിച്ചു, പക്ഷേ വിജയ്യുടെ വസ്ത്രധാരണ ആശയങ്ങളിൽ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു, കാരണം അദ്ദേഹം അത് ഒരു സംസാരവിഷയമാക്കുമെന്ന് എനിക്കറിയാം,' അവർ പിങ്ക് വില്ലയോട് പറഞ്ഞു