അച്ഛന്റെ പാട്ടുകേട്ടാൽ മാത്രം ഉറങ്ങുന്ന, അമ്മയോടും അച്ഛനോടും തന്റേതായ ഭാഷയിൽ കാര്യങ്ങൾ പറയുന്ന മകന്റെ വിശേഷങ്ങളുമായി വിജയ് മാധവ് (Vijay Maadhhav) ഫേസ്ബുക്ക് വീഡിയോയിൽ ഇടയ്ക്കിടെ എത്താറുണ്ട്. ആറ്റുകാൽ പൊങ്കാലയുടെ ധന്യനിമിഷം അടുത്ത വേളയിലാണ് ദേവിക നമ്പ്യാർ (Devika Nambiar) ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയിൽ തന്നെ ആൺകുഞ്ഞിന് ജന്മം നൽകിയത്. മകന് പേരിടുകയും ചെയ്തു
കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ നൂലുകെട്ടും പേരിടീലും നടന്നത്. ചടങ്ങുകൾക്ക് ദേവികയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അച്ഛൻ തന്നെയാണ് കുഞ്ഞിന്റെ ചെവിയിൽ പേരുചൊല്ലി വിളിച്ചത്. പക്ഷേ പേര് കേട്ട പലർക്കും ഇത് പെൺകുഞ്ഞിന്റെ പേരാണോ എന്ന് തോന്നലുണ്ടായത് കൊണ്ട് അതിനു വിജയ് മാധവ് വിശദീകരണവും നൽകി (തുടർന്ന് വായിക്കുക)
ആത്മജ മഹാദേവ് എന്നാണ് മകന്റെ പേര്. നൂലുകെട്ടിന്റെ വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു പോസ്റ്റിലാണ് പേര് വെളിപ്പെടുത്തിയത്. 'ഇനി മുതൽ കുട്ടി മാഷ് ഈ നാമത്തിൽ അറിയപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു... ഈ പേര് കേട്ടിട്ട് ചിലർ ഇത് പെൺകുട്ടികളുടെ പേരല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു ... പക്ഷെ എന്റെ അറിവിൽ ഇത് ആൺകുട്ടിക്കും പെൺകുട്ടിക്കും ഇടാവുന്ന പേരാണ്...