ജനറേഷൻ മാറുംതോറും കുഞ്ഞുവാവകളുടെ ഇഷ്ടങ്ങൾക്കും അതിനൊത്ത് മാറ്റം സംഭവിക്കാറുണ്ട്. അതിലൊന്നാണ് എങ്ങനെ ഉറങ്ങണം എന്ന കാര്യത്തിലെ അവരുടെ നിലപാട്. ഏതു കാലഘട്ടമായാലും, അച്ഛന്റെയും അമ്മയുടെയും സൗകര്യത്തിന് ഉറങ്ങാൻ ഞങ്ങൾ റെഡി അല്ല എന്ന കാര്യം പൊതുവാണെങ്കിലും, എന്ത് ചെയ്താൽ ഉറങ്ങാൻ തയാറാകും എന്നതിൽ തീരുമാനം വ്യത്യസ്തമാണ്. അതാണ് കേവലം ദിവസങ്ങൾക്കു മുൻപ് അച്ഛനായ വിജയ് മാധവ് (Vijay Maadhhav) ഇപ്പോൾ നേരിടുന്ന വെല്ലുവിളിയും. ചിത്രം കണ്ടില്ലേ?