മകൻ ആത്മജ മഹാദേവ് പിറന്നത് മുതൽ അവന്റെ കാര്യങ്ങൾ നോക്കിനടത്തി, അതിനൊപ്പം പ്രിയപ്പെട്ട ആരാധകരുമായി സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിട്ടും തിരക്കിലാണ് ഗായകൻ വിജയ് മാധവും (Vijay Maadhhav) 'നായിക' എന്ന് വിളിക്കുന്ന അഭിനേത്രിയും അവതാരകയുമായ ഭാര്യ ദേവിക നമ്പ്യാരും (Devika Nambiar). കുഞ്ഞിന്റെ നൂലുകെട്ടും പേരിടീലും തൊട്ടിൽകെട്ടലും എല്ലാം വിജയ് മാധവ് ഫേസ്ബുക്ക് പേജിലൂടെ എത്തിച്ചുകഴിഞ്ഞു
എപ്പോഴും ഇങ്ങനെ വീട്ടുകാര്യവും, സോഷ്യൽ മീഡിയ പോസ്റ്റുകളുടെ തിരക്കിലുമായ വിജയ് മാധവിനോട് ചിലർക്കെങ്കിലും കുശുമ്പ് തോന്നാതെയില്ല. 'അയാൾക്കെന്താ പണി ... മാഷിന് ജോലിയും കൂലിയും ഇല്ലേ ... ഇങ്ങനെ കുട്ടിയേം കുളിപ്പിച്ച് നടക്കുന്നത് എന്തിനാ' തുടങ്ങി മറ്റൊരാളിന്റെ കാര്യത്തിൽ ഇടപെടലുകൾ നടത്തുന്നവർ വരിവച്ചപ്പോൾ വിജയ് മാധവ് മറുപടി കൊടുക്കാൻ നേരിട്ടെത്തി (തുടർന്ന് വായിക്കുക)