മക്കൾ സെൽവൻ വിജയ് സേതുപതിയുടെ (Vijay Sethupathi) ഏറ്റവും പുതിയ സെൽഫി ചർച്ചയാക്കി ആരാധകർ. നടൻ തീരെ മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ടതാണ് ചിത്രം ഇത്രയേറെ ചർച്ചയാവാൻ കാരണം. ഡി.എസ്.പി. എന്ന സിനിമയിലാണ് സേതുപതി ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ ആരാധകർ തുരുതുരെ കമന്റ് ചെയ്യുകയാണ്