കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടൻ ശ്രീനിവാസൻ (Sreenivasan) വീണ്ടും ക്യാമറയ്ക്ക് മുന്നിൽ വരുന്നു എന്ന വാർത്ത പുറത്തുവന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയിൽ കഴിയുകയും ശേഷം വീട്ടിൽ വിശ്രമത്തിലുമായിരുന്നു അദ്ദേഹം. മകൻ വിനീതും (Vineeth Sreenivasan) വേഷമിടുന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. കഴിഞ്ഞ ദിവസം സിനിമയുടെ പൂജാ ചടങ്ങിന് ആരോഗ്യവാനായ ശ്രീനിവാസൻ പങ്കെടുത്തിരുന്നു
വിനീത് ആകട്ടെ തന്റെ ഏറ്റവും പുതിയ സിനിമയായ 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിന്റെ' തിരക്കിലുമാണ്. ചിത്രം നവംബർ 11ന് റിലീസാകാൻ കാത്തിരിക്കുന്ന വേളയിൽ പ്രൊമോഷൻ അഭിമുഖങ്ങളിൽ വിനീത് സജീവമാണ്. അത്തരമൊരു അഭിമുഖത്തിൽ താൻ ഭരതനാട്യം പഠിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിനീത് വാചാലനായി (തുടർന്ന് വായിക്കുക)