നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) വീട്ടിലെ കുട്ടിപ്പട്ടാളമാണ് മകൻ വിഹാനും മകൾ ഷനായയും. വിഹാൻ മൂത്തയാളും മകൾ ഇളയകുട്ടിയുമാണ്. സിനിമാ തിരക്കുകളിൽ വിനീത് മുഴുകുമ്പോൾ ഭാര്യ ദിവ്യയ്ക്കാണ് വീടിന്റെ ചുമതലയും മക്കളുടെ മേൽനോട്ടവും. രണ്ടു ചെറിയ കുഞ്ഞുങ്ങൾ ആയതിനാൽ ഇവരുടെ വികൃതിക്കു പിന്നാലെ ഓടുന്നത് ചില്ലറ പണിയൊന്നുമാകില്ല