പഠന കാലത്തെ പ്രണയത്തിൽ നിന്നും വിനീതും (Vineeth Sreenivasan) ദിവ്യയും ആരംഭിച്ച ജീവിതം 11 ആണ്ട് പിന്നിട്ടിരിക്കുന്നു. ഒപ്പം രണ്ടു കുരുന്നുകളും. വിഹാൻ എന്ന മകന്റെയും ഷനായ എന്ന മകളുടെയും അച്ഛനമ്മമാർ ആണിവർ. എന്നാൽ ഇവരുടെ പ്രണയത്തിന് പ്രായം 19 ആയി. ഈ വേളയിൽ ദിവ്യയ്ക്ക് ഹൃദയത്തിൽ തൊടുന്ന ഒരു ഇൻസ്റ്റഗ്രാം കുറിപ്പുമായി വിനീത് വരുന്നു
'മാർച്ച് 31.. ദിവ്യയും ഞാനും 19 വർഷമായി ഡേറ്റിംഗിലാണ്. എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം, എന്റെ ഓർമ്മകൾ എല്ലാം അവളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ കൗമാരത്തിൽ കണ്ടുമുട്ടുകയും അന്നുമുതൽ ഒന്നിച്ച് നിൽക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തരായ രണ്ട് ആളുകൾക്ക് ഇതുപോലെ ഒരുമിച്ചു സഞ്ചരിക്കാൻ കഴിയുന്നത് തന്നെ അതിശയകരം (തുടർന്ന് വായിക്കുക)