ജനവാസ മേഖലയിൽ നിന്ന് പിടികൂടിയ രാജവെമ്പാലയെ വനത്തിൽ തുറന്നു വിട്ടു. ശനിയാഴ്ച കോയമ്പത്തൂരിലാണ് സംഭവം.
2/ 9
15 അടി നീളമുള്ളരാജവെമ്പാലയെയാണ് പിടികൂടിയത്.
3/ 9
തൊണ്ടമുത്തൂരിലെ നരാസിപുരത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടിയത്.
4/ 9
തുടർന്ന് ഇതിനെ ശീരുവാണി വനമേഖലയിൽ തുറന്നു വിടുകയായിരുന്നു.
5/ 9
പാമ്പിനെ പിടികൂടുന്ന ചിത്രങ്ങൾ വാർത്ത ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്. ഇത് ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
6/ 9
നിരവധി പേരാണ് ചിത്രങ്ങൾക്ക് രസകരമായ കമന്റുമായി എത്തിയിരിക്കുന്നത്. രാജവെമ്പാലയെയാണോ ജനങ്ങളെയാണോ രക്ഷിച്ചതെന്നാണ് ഒരാളുടെ ചോദ്യം.
7/ 9
മാർച്ചിൽ ഗോവയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടിനു മുകളിൽ നിന്ന് പാമ്പിനെ പിടികൂടുന്നതിൻറെ ദൃശ്യങ്ങൾ വൈറലായിരുന്നു.കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒന്നുമില്ലാതെ പാമ്പിനെ സാഹസികമായി പിടികൂടുന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.
8/ 9
നരാസിപുരത്തു നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാജവെമ്പാലയെ പിടികൂടുന്നു.