Drishyam 2 | ലൂഡോ കളിക്കുന്ന ജോര്ജ്ജുകുട്ടിയും കുടുംബവും; ഒളിഞ്ഞുനോക്കിയ ജീത്തു ജോസഫിന് മുന്നറിയിപ്പുമായി ആരാധകർ
ദൃശ്യം രണ്ടിന്റ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ ട്രോളുകളുടെ പെരുമഴയാണ്
|
1/ 6
ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദൃശ്യം രണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സാധാരണ ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് ട്രോൾ വരുന്നതെങ്കിൽ ദൃശ്യം രണ്ടിന്റ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ ട്രോളുകളുടെ പെരുമഴയാണ്.
2/ 6
അതിനിടെ ഷൂട്ടിങ്ങിനിടയിലെ ഇടവേളയില്‍ ലൂഡോ കളിക്കുന്ന മോഹൻലാലിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
3/ 6
ഷൂട്ടിങ് ഇടവേളയില്‍ ലുഡോ കളിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും, അത് ശ്രദ്ധാപൂര്‍വം നോക്കിനില്ക്കുന്ന സംവിധായകന് ജിത്തു ജോസഫിന്റെയും ചിത്രമാണ് പുറത്തുവന്നത്.
4/ 6
ലഞ്ച് ബ്രേക്ക് അറ്റ് ജോര്‍ജ് കുട്ടീസ് ഹൌസ് എന്ന തലക്കെട്ടോടെ ജിത്തുജോസഫ് തന്നെയാണ് ചിത്രം പങ്കുവെച്ചത്.
5/ 6
ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകര്‍ നല്‍കിയത്. വെറുതെ എന്തിനാണ് അവരുടെ കുടുംബത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത്.
6/ 6
അടുത്ത പോലീസ് സ്റ്റേഷന്റെ അടിയില്‍ കിടക്കണോ എന്ന് തുടങ്ങിയ രസകരമായ ഒട്ടനവധി കമ്മന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്