താരങ്ങളും താരദമ്പതികളും കോടിക്കണക്കിന് രൂപ മുടക്കി വീടുകളും ഫ്ലാറ്റുകളും സ്വന്തമാക്കുന്ന വാർത്ത അത്ര പുതുമയില്ലാത്തതായി മാറിയിരിക്കുന്നു. എന്നാൽ, ഒരു ഫാം ഹൗസിനായി വമ്പൻ മുതൽമുടക്ക് നടത്തുന്ന താരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വിരാട് (Virat Kohli), അനുഷ്ക (Anushka Sharma) ദമ്പതികളെ പരിചയപ്പെടാം. ഒന്നും രണ്ടുമല്ല, എട്ടേക്കർ ഫാം ഹൗസ് ആണ് ഇവർ മോഹവില കൊടുത്തു വാങ്ങിയത്
റിപ്പോർട്ടുകൾ പ്രകാരം, അലിബാഗിലെ ഗ്രാമമായ സിറാദിന് സമീപം എട്ട് ഏക്കർ സ്ഥലത്ത് ദമ്പതികളുടെ ഫാം ഹൗസ് വ്യാപിച്ചുകിടക്കുന്നു. വിനായക ചതുർത്ഥിക്കു മുമ്പാണ് കോലിയുടെ സഹോദരൻ വികാസ് ഇടപാട് പൂർത്തിയാക്കിയത്. ബോളിവുഡ് താരം അനുഷ്ക ശർമ്മയും ഭർത്താവ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഇപ്പോൾ മുംബൈയ്ക്കടുത്തുള്ള അലിബാഗ് ഏരിയയിലെ എട്ട് ഏക്കർ ഫാം ഹൗസിന്റെ ഉടമകളാണ്. വില തന്നെയാണ് പലരെയും അമ്പരപ്പിച്ചത് (തുടർന്ന് വായിക്കുക)
ഏഷ്യാ കപ്പിൽ ടീം ഇന്ത്യക്കായി കളിക്കുന്ന താരം ഇപ്പോൾ ദുബായിലാണ്. സമീറ ഹാബിറ്റാറ്റ്സ് എന്ന പ്രശസ്ത റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഇടപാടിന്റെ മേൽനോട്ടം വഹിച്ചത്. ആറുമാസം മുമ്പ് അനുഷ്കയും വിരാടും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. തന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം വിരാടിന് അലിബാഗിൽ വന്ന് കരാർ ഒപ്പിടാൻ കഴിഞ്ഞില്ല