പ്രേക്ഷകരെ 'ട്രൂ ലവ്' എന്തെന്ന് പഠിപ്പിച്ച പ്രണയിതാക്കളാണ് സുരേശേട്ടനും സുമലത ടീച്ചറും. നഴ്സറി കുട്ടികളെ സ്റ്റേജിലിരുത്തി ടീച്ചർ പൈങ്കിളീ മലർ തേൻകിളീ... പാടിക്കുമ്പോൾ, മൈതാനത്തെ സൈക്കിളിൽ കാറ്റടിച്ച് കണ്ണുകളിലൂടെ പ്രണയം പങ്കിടുന്ന സുരേഷ് തിയേറ്ററുകളെ ചെറുതൊന്നുമല്ല ചിരിപ്പിച്ചത്. ഇവരുടെ 'സേവ് ദി ഡേറ്റ്' വീഡിയോ കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു
നടനും ചലച്ചിത്ര പിന്നണി പ്രവർത്തകനുമായ രാജേഷ് മാധവനും സോഷ്യൽ മീഡിയ സെലിബ്രിറ്റിയും അധ്യാപികയും നർത്തകിയുമായ ചിത്ര നായരുമാണ് സിനിമയിൽ ഈ വേഷം അനശ്വരമാക്കിയത്. സിറ്റുവേഷണൽ ഹ്യൂമർ നല്ലതുപോലെ ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്'. ഈ കഥാപാത്രങ്ങൾക്ക് ചിത്രത്തിൽ നിർണായക പങ്കുണ്ടായിരുന്നു