സ്റ്റെഫി തോമസ് എന്ന പെണ്‍കുട്ടിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കോട്ടയം കറുകച്ചാല്‍ സ്വദേശിനിയായ സ്റ്റെഫി തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാന്‍സറിനോട് പൊരുതുന്ന പെണ്‍കുട്ടിയാണ്. ഒരിക്കലെങ്കിലും വിവാഹ വസ്ത്രം അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. അത് സുഹൃത്തും ഫോട്ടോഗ്രാഫറുമായ ബിനുവിനോട് പങ്കുവെച്ചു. അങ്ങനെ ഏറെ നാളത്തെ സ്വപ്നം അവൾ സാക്ഷാത്കാരിച്ചു (ചിത്രം ഇൻസ്റ്റാഗ്രാം)
അണ്ഡാശയത്തിലുള്ള രോഗബാധയെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തു. സ്റ്റെഫി പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏകദേശം വിവാഹത്തിന്റെ പടിവാതിൽക്കൽ വരെ എത്തി നിൽക്കുമ്പോഴാണ് ക്യാൻസർ വീണ്ടും സ്റ്റെഫിയെ കീഴടക്കുന്നത്. അതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഇനിയൊരിക്കലും രോഗം പൂർണമായും ഭേദമാകില്ലെന്ന തിരിച്ചറിവിൽ വിവാഹ ജീവിതമെന്ന ആഗ്രഹം ഉപേക്ഷിച്ചു.(ചിത്രം ഇൻസ്റ്റാഗ്രാം)