ബോളിവുഡിൽ നിന്നു വന്ന സന്തോഷവാർത്തയുടെ ആവേശത്തിലാണ് ആരാധകർ. ഇന്നാണ് ആരാധകരെ ആവേശത്തിലാക്കി നവദമ്പതികളായ ആലിയ ഭട്ടും (Alia Bhatt)റൺബീർ കപൂറും (Ranbir Kapoor) ആ സന്തോഷ വാർത്ത പങ്കുവെച്ചത്.
2/ 7
തങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ സന്തോഷം പകരാൻ ഒരാൾ കൂടി എത്തുവെന്നാണ് ആലിയ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം റൺബീറിനൊപ്പം ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയതിന്റെ ചിത്രവും ആലിയ പങ്കുവെച്ചു.
3/ 7
അഞ്ച് വർഷത്തോളം ഒന്നിച്ച് ജീവിച്ചതിനു ശേഷമാണ് ആലിയയും റൺബീറും വിവാഹിതരായത്. ആലിയ ഗർഭിണിയാണെന്ന വാർത്ത വന്നതിനു പിന്നാലെ കുഞ്ഞുങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും താരം മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം തപ്പിയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ആരാധകർ.
4/ 7
2018 ൽ ഒരു അഭിമുഖത്തിൽ കുഞ്ഞ് ഉണ്ടാകുന്നതിനെ കുറിച്ച് ചിന്തിക്കുന്നുവെന്ന് ആലിയ പറഞ്ഞിരുന്നു. മാത്രമല്ല, കുട്ടികൾ എന്ത് പേര് നൽകണം എന്നുവരെ ആലോചിച്ചുവെന്നാണ് ആലിയ അഭിമുഖത്തിൽ പറയുന്നത്.
5/ 7
2018 ലാണ് ആലിയയും റൺബീറും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി അറിയിക്കുന്നത്. സോനം കപൂറിന്റെ വിവാഹ സത്കാരത്തിന് ഒന്നിച്ചെത്തിയായിരുന്നു താരങ്ങൾ തങ്ങളുടെ അടുപ്പം പുറത്ത് അറിയിച്ചത്.
6/ 7
മറ്റൊരു വീഡിയോയിൽ തനിക്ക് എത്ര കുട്ടികൾ വേണമെന്നും ആലിയ പറയുന്നുണ്ട്. ആത്മസുഹൃത്ത് ആകാംക്ഷ രഞ്ജനൊപ്പമുള്ള യൂട്യൂബ് വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
7/ 7
രണ്ട് ആൺകുട്ടികൾ വേണമെന്നാണ് ആലിയ വീഡിയോയിൽ പറയുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മറ്റൊരു സന്തോഷ വാർത്ത കൂടി താരങ്ങളിൽ നിന്ന് കേൾക്കാനായതിന്റെ ആവേശത്തിലാണ് ആരാധകർ. ആലിയ ആഗ്രഹിച്ചതു പോലെ ആൺകുഞ്ഞ് തന്നെ പിറക്കട്ടേയെന്നും ആരാധകരിൽ ചിലർ ആശംസിക്കുന്നു.