ലൗ മാരേജോ അറേഞ്ച്ഡ് മാരേജോ നല്ലത്? ടൊവിനോ പറയുന്നു
Which is best? Arranged marriage or love marriage? | പാലക്കാട് നടന്ന സ്ത്രീധന നിരോധന ദിനാചരണ പരിപാടിയിൽ സംസാരിയ്ക്കുകയായിരുന്നു ടൊവിനോ. റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശേരി
News18 Malayalam | November 26, 2019, 6:23 PM IST
1/ 4
അറേഞ്ച്ഡ് മാരേജിനേക്കാൾ നല്ലത് ലൗ മാരേജാണെന്ന് ടൊവിനോ തോമസ്. പാലക്കാട് നടന്ന സ്ത്രീധന നിരോധന ദിനാചരണ പരിപാടിയിൽ സംസാരിയ്ക്കുകയായിരുന്നു ടൊവിനോ. ലൗ മാരേജാണെങ്കിൽ അവിടെ കച്ചവടം ഉറപ്പിക്കുന്ന പരിപാടിയില്ല എന്നതാണ് ഗുണമെന്ന് ടൊവിനോ പറയുന്നു
2/ 4
സ്ത്രീധനം വാങ്ങാതെ അറേഞ്ച് മാരേജ് കഴിച്ചവരുമുണ്ട്. അവരെക്കുറിച്ച് അഭിമാനിയ്ക്കുന്നുവെന്നും ടൊവിനോ. സ്ത്രീധന നിരോധന നിയമം വർഷങ്ങളായി ഉണ്ടായിട്ടും വർഷങ്ങളായുള്ള നാട്ടുനടപ്പ് എന്ന രീതിയിലാണ് സ്ത്രീധനം തുടരുന്നത്. നാട്ടുനടപ്പനുസരിച്ച് എന്തെങ്കിലും കൊടുക്കണ്ടേ എന്ന ചിന്താഗതിയാണ് പലർക്കും. എല്ലാവരും ചെയ്യുന്ന തെറ്റ് ഞാനും ചെയ്താൽ കുഴപ്പമില്ല എന്ന് വിചാരിയ്ക്കുകയാണ് പലരും. ആ കാഴ്ചപ്പാട് മാറ്റേണ്ടതുണ്ടെന്ന് ടൊവിനോ പറയുന്നു
3/ 4
സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ആളല്ല ഞാൻ. സന്തോഷമായി കുടുംബ ജീവിതം നയിയ്ക്കുന്നു. തന്റെ മകൾക്ക് സ്ത്രീധനമായി ഒന്നും നൽകില്ലെന്നും ടൊവിനോ പറഞ്ഞു
4/ 4
മകനുണ്ടായാൽ അവനോടും സ്ത്രീധനം വാങ്ങരുതെന്ന് ആവശ്യപ്പെടും. പെട്ടെന്ന് കുറച്ച് മൂലധനം കണ്ടെത്താം എന്നു കരുതി വിവാഹം കഴിക്കാൻ ആരും നിൽക്കരുത്. നമ്മൾ വേണ്ടെന്ന് വെച്ചാൽ മാറാവുന്ന കാര്യങ്ങളേ ഇവിടെയുള്ളൂവെന്നും ടൊവിനോ പാലക്കാട് പറഞ്ഞു