മോഹൻലാൽ (Mohanlal) അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 4ന് (Bigg Boss Malayalam season 4) ഈ മാസം അരങ്ങുണരുന്നതും കാത്തിരിപ്പാണ് ഈ ഷോയുടെ ആരാധകർ. മോഹൻലാലിന് പകരം സുരേഷ് ഗോപി അവതരിപ്പിക്കും എന്ന വാർത്ത പരിപാടിയുടെ ഒരു പ്രോമോയിലൂടെ തന്നെ അവസാനിച്ചിരുന്നു. എന്നാലിപ്പോൾ അടുത്ത ഊഴം ആരൊക്കെ മത്സരാർത്ഥികളാവും എന്നാണ്? സോഷ്യൽ മീഡിയ, അഭിനയ രംഗങ്ങൾ വഴി മലയാളി പരിചയിച്ച പേരുകൾ ഉയർന്നു കേൾക്കുന്നു. ഇവർ ബിഗ് ബോസിലേക്കുണ്ടോ? നോക്കാം
തന്റേതായ ശൈലിയിൽ മെനഞ്ഞെടുത്ത വീഡിയോകളുമായി ഇൻസ്റ്റാഗ്രാമിൽ സജീവമാണ് മുൻ പോലീസ് ഉദ്യോഗസ്ഥനായ പാലാ സജി. ചിലപ്പോൾ സജിക്കൊപ്പം ഭാര്യയും കൂടാറുണ്ട്. അനവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ചിലപ്പോൾ പാട്ട്, മറ്റു ചിലപ്പോൾ ഡാൻസ്. ഇതാണ് സജി. ഇദ്ദേഹം ബിഗ് ബോസിൽ വരുന്നു എന്ന പ്രചരണം ആരംഭിച്ചപ്പോൾ തന്നെ ഒരു വാർത്താ ശകലം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു, തന്റെ ആരാധകർ എന്ത് പറയുന്നു എന്ന് ആരായുകയാണ് സജി ചെയ്തത്. ഉയർന്നു വരുന്ന മറ്റൊരു പേര്, കഴിഞ്ഞകുറി പങ്കെടുത്ത റിതു മന്ത്രയുമായുള്ള സൗഹാർദത്തിന്റെ പേരിൽ ചർച്ചകളിൽ നിറഞ്ഞ വ്യക്തിയാണ് (തുടർന്ന് വായിക്കുക)
ആർ.ജെ. സുമിയുടെ പേരാണ് മറ്റൊന്ന്. കഴിഞ്ഞ സീസണിൽ പങ്കെടുത്ത ആർ.ജെ. കിടിലം ഫിറോസിന്റെ സഹപ്രവർത്തകയുമാണ് സുമി. ടൈംസ് ഓഫ് ഇന്ത്യയോട് സുമി തന്റെ പ്രതികരണം രേഖപ്പെടുത്തി. 'ഞാൻ ഷോയുടെ ഭാഗമല്ല. എന്നെ ആരും സമീപിച്ചിട്ടില്ല. ചില ലിസ്റ്റുകളിൽ എന്റെ പേര് പരാമർശിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു,' സുമി പറഞ്ഞു
അൽഫോൺസാമ്മയും കുങ്കുമപ്പൂവ് സീരിയലും വഴി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അശ്വതിയുടെ പേരായിരുന്നു മറ്റൊന്ന്. 'ബിഗ്ബോസിൽ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷൻ ലിസ്റ്റും, ഇതുപോലെ വാർത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവർ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് ഇപ്പ്രാവശ്യം ബിഗ്ഗ്ബോസ്സിൽ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന് ഞാൻ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവർ വരെ ഉണ്ട്.' താൻ പങ്കെടുക്കുന്നു എന്ന വാർത്തയ്ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ അശ്വതി കുറിച്ച വാക്കുകൾ