'ബീസ്റ്റ്' (Beast) എന്ന പുതിയ ചിത്രം ഉടനെ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് വിജയ് (Ilayathalapathy Vijay) ആരാധകർ. പൂജ ഹെഗ്ഡെ നായികയായ ചിത്രം ഏപ്രിൽ 13 ന് റിലീസ് ചെയ്യുന്നതും ആഘോഷിക്കാനുള്ള തയാറെടുപ്പിലാണവർ. സിനിമയിലെ രണ്ടു പാട്ടുകളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പക്ഷെ ഏവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ട്വിറ്ററിൽ #RIPJosephVijay എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ്
2019 ആഗസ്റ്റ് 8 ന് അജിത്തിന്റെ അടുത്ത ചിത്രമായ നേർക്കൊണ്ട പാർവൈയുടെ റിലീസിനെതിരെ വിജയ് ആരാധകർ ട്വീറ്റ് ചെയ്യാൻ തുടങ്ങിയതാണ് അന്ന് ട്രെൻഡ് ആരംഭിച്ചതെന്ന് ചിലർ അവകാശപ്പെട്ടു. ഏത് ആരാധകരാണ് ഇത് ആരംഭിച്ചതെന്ന് വ്യക്തമല്ല. എന്നാൽ ഇക്കുറി ഇത് 'വലിമൈ', 'ബീസ്റ്റ്' പോരാട്ടത്തിന്റെ തുടക്കമായി കണക്കാക്കാവുന്നതാണ്
മറ്റൊരു വലിയ ഹൈപ്പ്ഡ് ചിത്രമായ KGF: ചാപ്റ്റർ 2മായിട്ടാവും 'ബീസ്റ്റ്' മത്സരിക്കുക. അടുത്ത ചിത്രം വിജയ്യുടെ 65-ാമത്തെ ചിത്രമായിരിക്കും. വിജയ് അടുത്തിടെ അഭിനയിച്ചത് മാസ്റ്ററിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പോസിറ്റീവ് പ്രശംസ നേടി കഴിഞ്ഞ വർഷം പുറത്തിറങ്ങി