പ്രമുഖ ജങ്ക് ഫുഡ് ബ്രാൻഡിന്റെ ചിക്കൻ ബർഗർ ആസ്വദിച്ച് കഴിക്കുന്ന നടിയെയാണ് പരസ്യത്തിൽ കാണുന്നത്. നടിക്കെതിരെയുളള വിമർശനം കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിട്ടുണ്ട്. കന്നഡക്കാർക്ക് എന്തുകൊണ്ടാണ് അവരെ ഇഷ്ടമല്ലാത്തതെന്ന് മനസിലാക്കൂ. പലപ്പോഴും അവർ പറഞ്ഞ വാക്കുകൾ മാറ്റി പറയുന്നു- ഒരാളുടെ കമന്റ് ഇങ്ങനെ.
അതേസമയം രശ്മികയെ പിന്തുണച്ചും ആരാധകർ എത്തിയിട്ടുണ്ട്. മുൻപ് സസ്യഭുക്ക് ആയതുകൊണ്ട് ഇപ്പോൾ ചിക്കൻ കഴിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചിലർ ചോദിക്കുന്നു. സൗന്ദര്യ വർധക വസ്തുക്കളുടെ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾ ആ ഉത്പന്നം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അധികവും ഉപഭോക്താക്കളെ ആകർഷിക്കാനും കൂടുതൽ ആളുകളെ പരസ്യം കാണാൻ പ്രേരിപ്പിക്കാനും വേണ്ടിയാണ് സെലിബ്രിറ്റികളെ കൊണ്ടുവരുന്നതെന്നാണ് മറ്റൊരു കമന്റ്.