പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Prime Minister Narendra Modi) ഭക്ഷണപ്രിയം പലപ്പോഴും വാർത്തയായിട്ടുണ്ട്. അടുത്തിടെ ആദ്ദേഹം ഷിംല സന്ദർശിച്ച ശേഷം, 1990-കളുടെ അവസാനത്തിൽ പാർട്ടിയുടെ ഹിമാചൽ പ്രദേശ് ഘടകത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് അദ്ദേഹം മികച്ച രീതിയിൽ 'സാബു ദാന കിച്ചടി' പാചകം ചെയ്യാൻ പഠിപ്പിച്ചത് എങ്ങനെയെന്ന് ഒരു പ്രാദേശിക ബിജെപി നേതാവിന്റെ ഭാര്യ അനുസ്മരിച്ചു
'വീട്ടിൽ ഞാൻ സ്വന്തമായി ചായ ഇടാറുണ്ട്. എന്റെ പ്രിയപ്പെട്ട ഭക്ഷണമായ കിച്ചടി പാചകം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു. മുൻപ് പുലർച്ചെ 4.30ന് എഴുന്നേറ്റ് വീട് മുഴുവൻ വൃത്തിയാക്കി എല്ലാവർക്കും ചായ തയ്യാറാക്കി കൊടുക്കുമായിരുന്നു. ഞാൻ 5.20ന് മറ്റുള്ളവരെ വിളിച്ചുണർത്തി ചായ നൽകും. പുറത്ത് നടക്കാൻ പോയി തിരിച്ചെത്തിയ ശേഷം ഞാൻ പ്രഭാതഭക്ഷണം പാകം ചെയ്യും. ഞാൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന മറ്റൊരു വിഭവമാണ് പൊഹ,' എന്ന് മോദി ഒരു അഭിമുഖത്തിൽ പണ്ട് പറഞ്ഞിരുന്നു. അപ്പോഴാണ് നേതാവിന്റെ ഭാര്യ പഴയ ഓർമ്മ പുതിക്കിയത്. അവരുടെ വാക്കുകളിലേക്ക് (തുടർന്ന് വായിക്കുക)
ചൊവ്വാഴ്ച ഷിംല സന്ദർശനത്തിനിടെ മോദി മുഖ്യമന്ത്രി ജയ് റാം താക്കൂറിനോട് ദീപക് ശർമ്മയെക്കുറിച്ച് ചോദിച്ചു. പിന്നീട് റിഡ്ജ് മൈതാനിയിൽ നടന്ന റാലിയിൽ താക്കൂർ ഇക്കാര്യം സൂചിപ്പിച്ചു. ദീപക് ശർമ്മ ഇപ്പോഴും കാൽനടയായി ജാഖു ക്ഷേത്രത്തിലേക്ക് പോകുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചതിൽ നിന്ന് ഹിമാചൽ പ്രദേശിലെ സാധാരണ ബിജെപി പ്രവർത്തകരുമായി മോദിക്കുള്ള ബന്ധം മനസ്സിലാക്കാമെന്ന് താക്കൂർ പറഞ്ഞു