18 വയസ്സിൽ നിങ്ങൾ എന്ത് ചെയ്തു എന്ന് ആരെങ്കിലും ചോദിച്ചുട്ടുണ്ടാവില്ലേ പലപ്പോഴും? സാധാരണ ഗതിയിൽ പലരും പഠിച്ച് ഒരു ബിരുദം നേടാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത് ഈ പ്രായത്തിലാവും. എന്നാൽ ഈ പ്രായത്തിൽ തന്നെ ആയുഷ്ക്കാലത്തേക്കുള്ള സമ്പാദ്യം മുഴുവൻ നേടാനായാൽ എങ്ങനെയുണ്ടാവും? ഒന്നാലോചിച്ചു നോക്കുക. അതേ, ആ നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു മിടുക്കി
കാനഡയിലെ ഒന്റാറിയോ എന്ന സ്ഥലത്തെ ജൂലിയറ്റ് ലമർ എന്ന യുവതിയാണ് ആ ഭാഗ്യവതി. ജന്മദിനത്തിന് എന്ത് വാങ്ങണം എന്ന് അറിയാതിരുന്ന കൊച്ചുമകൾക്കു മുന്നിലേക്കാണ് മുത്തച്ഛന്റെ ഉപദേശം. എങ്ങനെ വാങ്ങണം എന്നറിയാത്തതിനാൽ യുവതി അച്ഛന്റെ സഹായം തേടി. ഒന്റാറിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കോർപ്പറേഷനിൽ പോയാണ് യുവതി ലോട്ടറി വാങ്ങിയത്