മോശം വസ്ത്രധാരണം എന്ന് ആരോപിച്ച് തന്നെയും ഏഴു വയസ്സുള്ള മകനെയും വിമാനത്തിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന പരാതിയുമായി യുവതി. ടെക്സാസിൽ നിന്നും ഒക്കലഹോമയിലേക്ക് സൗത്ത് വെസ്റ്റ് എയർലൈൻസ് വഴി യാത്ര ചെയ്ത ഈവ് ജെ. മേരി എന്ന യുവതിയാണ് വിമാനത്തിനുള്ളിൽ തന്നോട് മോശമായി പെരുമാറി എന്ന് ആരോപിക്കുന്നത് (പ്രതീകാത്മക ചിത്രം)
താൻ ഈ വിമാനക്കമ്പനിയുടെ എ-ലിസ്റ്റ് അംഗമാണ്, തനിക്ക് അതിനുള്ള ക്രെഡിറ്റ് കാർഡ് ഉണ്ട്, മറ്റു യാത്രക്കാരെ പോലെ തന്നെ അവർ ആസ്വദിക്കുന്ന ആനുകൂല്യങ്ങൾ തനിക്കും ലഭിക്കുന്നുണ്ടെന്നും യുവതി. ഈ ഫ്ളൈറ്റിനോട് വളരെയധികം കൂറുള്ള വ്യക്തി ആയിരുന്നിട്ടു പോലും വിമാനത്തിനുള്ളിലെ മറ്റു സ്ത്രീകൾ തന്നെ വസ്ത്രധാരണത്തിന്റെ പേരിൽ വിലയിരുത്തുന്നത് വേദനിപ്പിച്ചു
തന്റെ മാറിടങ്ങൾ തീരെ വലിപ്പം കൂടിയതാണ് എന്നായിരുന്നു അവരുടെ കമന്റ്. അതിൽ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും 26 കാരിയായ യുവതി പറയുന്നു. മറ്റുള്ളവരെല്ലാം യുവതിയോട് വേറൊരു വസ്ത്രം ധരിച്ച് വരാൻ ആവശ്യപ്പെട്ടപ്പോൾ ആകെ ഒരു ക്യാബിൻ ക്രൂ അംഗം മാത്രമാണ് തനിക്ക് സഹായത്തിനെത്തിയത്. ഇതേ വിമാനത്തിൽ തന്നെ യാത്ര തുടരാനായി അംഗം അവരുടെ തന്നെ കോട്ട് യുവതിക്ക് കൈമാറുകയായിരുന്നു (പ്രതീകാത്മക ചിത്രം)
ഇതാണ് വിമാനത്തിന്റെ നിയമം എങ്കിൽ താൻ വിമാനത്തിൽ കയറുന്നതിന് മുൻപ് ഇത് അവർ പറഞ്ഞിരുന്നില്ല എന്നും യുവതി. തന്റെ പക്കൽ മാറി ധരിക്കാൻ ഒരു വസ്ത്രം പോലും ഇല്ലായിരുന്നു. ഒടുവിൽ വിമാനത്തിന്റെ ഏറ്റവും മുന്നിലെ സീറ്റ് ലഭിച്ചു. വിമാനമിറങ്ങിയ ശേഷം വിമാന കമ്പനിയുടെ കോർപ്പറേറ്റിൽ ഇക്കാര്യം അറിയിക്കാനായിരുന്നു ഉപദേശം. 2020ൽ മാത്രം ഇവർ ഇതിനോടകം ഇതേ വിമാനത്തിൽ 32 ട്രിപ്പുകൾ നടത്തിക്കഴിഞ്ഞു (പ്രതീകാത്മക ചിത്രം)
ഇതേ വസ്ത്രം തന്നെ ഇതേ ഫ്ലൈറ്റിൽ ഇതിനുമുൻപും ധരിച്ചിട്ടുണ്ട് എന്ന കാര്യവും ഇവർ വാദിക്കുന്നു. അശ്ളീല വസ്ത്രധാരണം പാടില്ല എന്ന എയർലൈൻ പോളിസി ഉള്ളതായി തനിക്കറിയാമെന്നും യുവതി. തന്റെ വസ്ത്രം അതിൽ നിന്നും വ്യതിചലിക്കുന്നില്ല എന്നും ഇവർ വാദിക്കുന്നു. വിമാനത്തിന്റെ കോർപ്പറേറ്റ് പരാതിപ്പെട്ടപ്പോൾ തനിക്ക് 100ഡോളർ ഫ്ലൈറ്റ് ക്രെഡിറ്റ് ലഭിച്ചു. കൂടുതൽ അന്വേഷണത്തിന് വേണ്ടി ഒരു ഇമെയിൽ അയക്കാനും യുവതിയോട് അവർ ആവശ്യപ്പെട്ടു (പ്രതീകാത്മക ചിത്രം)