കൊൽക്കത്ത: വിവാഹവാർത്തകൾ വൈറലാകാൻ അധികസമയം വേണ്ട. അറുപതാമത്തെയും തൊണ്ണൂറാമത്തെയും വയസിലൊക്കെ വിവാഹിതരാകുന്നുവെന്ന വാർത്ത പുറത്തുവരാറുണ്ട്. അതുപോലെ വാഴയെയും കഴുതയുമൊക്കെ വിവാഹം കഴിക്കുന്നുവെന്ന വാർത്തയും പുറത്തുവരാറുണ്ട്. എന്നാൽ തന്നെത്തന്നെ വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളിൽ ഡിവോഴ്സായ യുവതിയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
എന്നാൽ അധികം വൈകാതെ ഞെട്ടിക്കുന്ന മറ്റൊരു തീരുമാനം സോഫി പ്രഖ്യാപിച്ചു. ഈ വിവാഹബന്ധം തനിക്ക് ഇഷ്ടമായില്ലെന്നും, 24 മണിക്കൂറിനകം വിവാഹബന്ധം വേർപെടുത്തുകയാണെന്നും യുവതി അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് സോഫി സോഷ്യൽ മീഡിയയിൽ എഴുതിയത് ഇങ്ങനെ- 'ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ചു, ഇപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. ഇപ്പോൾ ഞാൻ വിവാഹമോചനം നേടുകയാണ്.''
മറ്റൊരു പങ്കാളിക്ക് പകരം സ്ത്രീകളും പുരുഷൻമാരും സ്വയം വിവാഹം കഴിച്ച നിരവധി സംഭവങ്ങൾ വിദേശത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും ഗുജറാത്തിൽ നിന്നുള്ള ഒരു സ്ത്രീ അടുത്തിടെ സ്വയം വിവാഹം കഴിച്ചുവെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇത്തരത്തിലുള്ള വിവാഹത്തെ സോളോഗാമി എന്നാണ് വിളിക്കുന്നത്. എന്നാൽ ഇത്തരം വിവാഹബന്ധം ഏറെക്കാലം നിലനിൽക്കാറില്ലെന്നും പറയപ്പെടുന്നു.