ഒരു ചെറിയ കുടുംബം താമസിക്കുന്ന വീടിന് ലഭിക്കാവുന്ന വെള്ളത്തിന്റെ ബിൽ (water bill) പരമാവധി എത്ര രൂപയാകാനാണ് സാധ്യത? മൂന്നക്കത്തിൽ കൂടുതൽ ചിന്തിക്കാൻ സാധാരണ കുടുംബങ്ങളിൽ സാധിച്ചെന്നു വരില്ല. അതേസമയം, വന്നുചേർന്നത് 15 ലക്ഷം രൂപയുടെ ബിൽ ആണെങ്കിലോ? ആകെ കിളിപോയ അവസ്ഥ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ആ ഞെട്ടലിലാണ് ഒരു വീട്ടമ്മ
'എന്റെ പ്രതിമാസ ഡയറക്ട് ഡെബിറ്റ് വർദ്ധിച്ചതിനെ തുടർന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ ആദ്യം മനസ്സിലാക്കിയത്. അങ്ങനെ ഞാൻ വെൽഷ് വാട്ടറിലേക്ക് വിളിക്കുകയും എന്റെ കുടിശ്ശിക 3,823.27 പൗണ്ട് (മൂന്നു ലക്ഷത്തിലധികം രൂപ) ആണെന്ന് അറിയുകയുമായിരുന്നു. എനിക്കത് വിശ്വസിക്കാനായില്ല'
അതുകൊണ്ടും പ്രശ്നങ്ങൾ അവസാനിച്ചില്ല. സത്യത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു എന്നും പറയാം. ഓഗസ്റ്റിൽ അവധിക്കാലം കഴിഞ്ഞ് ക്ലെയർ തിരിച്ചെത്തിയപ്പോൾ, വസ്തുവിന് പുറത്ത് ഒരു വലിയ കുഴി കുഴിച്ചിരുന്നു. സമീപത്തെ സ്ഥലത്തിൽ ആഴത്തിൽ കുഴിക്കണമെന്ന നിർദേശം നൽകിയിട്ടും ചോർച്ച കണ്ടെത്താൻ അധികാരികൾക്ക് സാധിച്ചില്ല. അതിനിടെ, 15,833.11 പൗണ്ടിന് (ഏകദേശം 15.75 ലക്ഷം രൂപ) ആറ് മാസത്തെ ബിൽ ലഭിക്കുകയായിരുന്നു