വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ആഗോള സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലേക്കുള്ള നീക്കവും, ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും വ്യാപകമായ തൊഴിലില്ലായ്മ പ്രശ്നത്തിന് വഴിതെളിക്കുകയാണ്. തൊഴിലില്ലായ്മയുടെ പ്രശ്നം നമ്മുടെ രാജ്യത്ത് വളരെയധികം വളർന്നു കഴിഞ്ഞ വേളയിൽ ആളുകൾ ഒരു ജോലിക്ക് വേണ്ടി എവിടെയും പോകാൻ തയ്യാറാണ്. അത് എന്തുതന്നെയായാലും പണം സമ്പാദിക്കുകയാണ് ലക്ഷ്യം
ഈ ജോലിക്ക്, അപേക്ഷകന് കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരവും അവരുടെ ശരീരഭാരം 55 കിലോയിൽ താഴെയും ആയിരിക്കണം. 12-ാം ക്ലാസോ അതിന് മുകളിലോ ഉള്ള വിദ്യാഭ്യാസം, വൃത്തിയും വെടിപ്പുമുള്ള രൂപഭാവം, നല്ല നൃത്ത-ആലാപന കഴിവുകൾ എന്നിവയാണ് മറ്റ് ഗുണങ്ങൾ. ഹൗസ് കീപ്പിംഗ് സർവീസ് നൽകിയ ഈ പരസ്യമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്
കൗതുകകരമായ കാര്യം എന്തെന്നാൽ, 'വ്യക്തിഗത ജോലിക്കാരിയെ' ആവശ്യമുള്ള സ്ത്രീക്ക് ഇതിനകം ഇതുപോലത്തെ രണ്ട് നാനിമാർ 12 മണിക്കൂർ വീതം ജോലി ചെയ്യുന്നു എന്നതാണ്. അവർക്ക് ഒരേ ശമ്പളം ലഭിക്കുന്നു. ആത്മാഭിമാനത്തെക്കുറിച്ച് എപ്പോഴും വേവലാതിയുള്ളവരെ ഇതിലേക്ക് പരിഗണിച്ചേക്കില്ല. ഉദാഹരണത്തിന് യജമാനത്തിയുടെ കാലിൽ നിന്ന് ഷൂസ് അഴിച്ച് പുതിയവ ധരിപ്പിക്കുകയും ഈ ജോലിയുടെ പ്രത്യേകതയാണ്