കളിയ്ക്കാൻ പോകുമ്പോൾ വളർത്തുനായ്ക്കൾ അവർക്കു കൗതുകമുള്ള ഒട്ടേറെ വസ്തുക്കൾ കടിച്ചെടുത്ത് കൊണ്ട് വരാറുണ്ട്. കുട്ടികളെ പോലെ തന്നെ വാശിയുള്ള ഈ കുസൃതിക്കാരിൽ നിന്നും അത് തിരികെ വാങ്ങി കളയാൻ ഉടമകൾ നന്നേ പാടുപെടാറുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ടിലായ ഒരു ഉടമ തന്റെ അനുഭവം വിവരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തി
ഒട്ടേറെപ്പേർ പോസ്റ്റിന് പ്രതികരിച്ചിട്ടുണ്ട്. മുൻപും സമാന രീതിയിൽ ഒരു സംഭവമുണ്ടായി. അവിടെയും കഥയിലെ വസ്തു സമാനമായിരുന്നു. നായയെ നടക്കാൻ കൊണ്ടുപോയ ക്ളാര എന്ന യുവതിയാണ് കടിച്ചു കൊണ്ട് വന്ന വസ്തുവുമായി നിൽക്കുന്ന നായയുടെ കുസൃതി കണ്ട് ഫോട്ടോയെടുത്തത്. പക്ഷെ ഫോട്ടോയെടുത്ത ശേഷമാണ് മനസ്സിലായത് സംഗതി എന്തെന്ന്