ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കർ ബ്രോക്കാർഡ് വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാർഡോയെ വിവാഹം കഴിച്ച വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. 2022 ഹാലോവീനിൽ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയിൽ വച്ചായിരുന്നു ആത്മാവുമായുള്ള വിവാഹം. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി തന്റെ കിടപ്പുമുറിയിൽ പ്രവേശിച്ചപ്പോഴാണ് ഇവർ എഡ്വാർഡോയെ 'കണ്ടുമുട്ടിയത്'
തന്റെ ജീവിതം ഭർത്താവ് നരകതുല്യമാക്കി എന്നും ബ്രോക്കാർഡ് കൂട്ടിച്ചേർത്തു. കരയുന്ന ഒരു കുഞ്ഞിന്റെ നിലവിളി ഉപയോഗിച്ച് തന്നെ വേട്ടയാടുന്നു എന്നും അവർ കുറ്റപ്പെടുത്തി. 'ജീവിക്കുന്നവർക്കും മരിച്ചവർക്കും ചടങ്ങിൽ ഒരു തുറന്ന ക്ഷണമുണ്ടായിരുന്നു, അതിൽ മർലിൻ മൺറോ, എൽവിസ്, ഹെൻറി എട്ടാമൻ എന്നിവർ വിവാഹം നടന്ന ചാപ്പലിൽ എത്തിയിരുന്നു എന്നും ഇവർ വാദിച്ചിരുന്നു