വാതിലുകൾ മുതൽ ബാത്ത് ടബ് വരെ 'സ്വർണ്ണം'; ലോകത്തിലെ ആദ്യ 24കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ വിയറ്റ്നാമിൽ
തലസ്ഥാന നഗരിയായ ഹനോയിലെ ജിയാങ് വോ ലേക്കിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. എൻട്രി ഗേറ്റ് മുതൽ വാതിൽപ്പടികൾ, മുറികൾ എന്നുവേണ്ട ബാത്ത് ടബുകൾ വരെ സകലതും സ്വർണ്ണമയമാണ്
വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image: Reuters)
2/ 10
കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഹനോയ് മേഖലയിൽ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. (Image: Reuters)
3/ 10
എന്താ ഹോട്ടലിന്റെ പ്രത്യേകത എന്നല്ലേ.. അകവും പുറവുമെല്ലാ സ്വര്ണ്ണം പൂശിയാണ് ഹോട്ടലിന്റെ നിർമ്മാണം. പതിനൊന്ന് വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് (Image: Reuters)
4/ 10
ലോകത്തിലെ ആദ്യ 24 കാരറ്റ് ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ എന്ന പേരോടെയാണ് ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ തുറന്നിരിക്കുന്നത് (Image: Reuters)
5/ 10
24 നിലകളുള്ള ഹോട്ടലിൽ 400 മുറികളാണുള്ളത് .ഹോട്ടലിൽ ഒരു രാത്രി താമസിക്കുന്നതിന് 250 ഡോളറാണ് (ഏകേദശം 19000 രൂപ) ചിലവ് (Image: Reuters)
6/ 10
തലസ്ഥാന നഗരിയായ ഹനോയിലെ ജിയാങ് വോ ലേക്കിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. എൻട്രി ഗേറ്റ് മുതൽ വാതിൽപ്പടികൾ, മുറികൾ എന്നുവേണ്ട ബാത്ത് ടബുകൾ വരെ സകലതും സ്വർണ്ണമയമാണ്. (Image: Reuters)
7/ 10
ഹോവ ബിൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ആഢംബര ഹോട്ടൽ അമേരിക്കൻ വിൻധം ഹോട്ടൽസ് ബ്രാൻഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. (Image: Reuters)
8/ 10
ബാത്ത്ടബ്, ടോയ്ലറ്റ്, വാഷ്ബേസിൻ റൂഫ് ടോപ്പിലെ പൂൾ എന്നിവയും സ്വർണ്ണം പൂശിയാണ് നിർമ്മിച്ചിരിക്കുന്നത്. (Image: Reuters)
9/ 10
ഹോട്ടലിലെ ഏറ്റവും വലിയ പ്രത്യേകതയാണ് റൂഫ് ടോപ്പിലെ ഇൻഫിനിറ്റി പൂൾ. ഹോട്ടലിന് മുകളിൽ നിന്ന് സിറ്റിയുടെ സൗന്ദര്യം മുഴുവൻ ആസ്വാദിക്കാവുന്ന തരത്തിലാണ് പൂൾ നിർമ്മാണം (Image: Reuters)
10/ 10
കോവിഡ് വ്യാപനം ഇല്ലായിരുന്നുവെങ്കിൽ ഹോട്ടൽ മുഴുവൻ ഇപ്പോൾ അതിഥികളെക്കൊണ്ട് നിറഞ്ഞേനെയെന്നായിരുന്നു ഹോട്ടൽ ഉടമ ജ്യുയെൻ ഹു ദുവോംഗ് പറയുന്നത് (Image: Reuters)