മാസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ മാസ്കും അകലവും ഉപേക്ഷിച്ച് ആഘോഷങ്ങളിലേക്കു മടങ്ങി ചൈന. സംഗീതോത്സവങ്ങൾ, ബീച്ച് ക്ലബ്, ബാർ, ഡിസ്കോ എന്നിങ്ങനെ എല്ലാം പഴയപടിയായിട്ടുണ്ടിവിടെ. കഴിഞ്ഞ മാസം കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ 3,000 പേർ പങ്കെടുത്ത പൂൾ പാർട്ടി നടന്നിരുന്നു