Home » photogallery » buzz » YEAR ENDER 2021 KATRINA KAIF WEDDING JENNIFER LOPEZ BIRTHDAY POPULAR CELEBRITY INSTAGRAM POSTS THIS YEAR TRANSPG
Year Ender 2021| കത്രീന കെയ്ഫ് വിവാഹം, ജെന്നിഫർ ലോപ്പസ് പിറന്നാൾ; ഈ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റുകൾ
കത്രീന കൈഫ്-വിക്കി കൗശൽ വിവാഹം, കിം കർദാഷിയാന്റെ മെറ്റ് ഗാല ലുക്ക്, 52-ാം ജന്മദിനത്തിൽ ജെന്നിഫർ ലോപ്പസിന്റെ ബിക്കിനി ഫോട്ടോകൾ, മകൾക്കൊപ്പമുള്ള അനുഷ്ക ശർമ്മ-വിരാട് കോഹ്ലിയുടെ ആദ്യ ഫോട്ടോ എന്നിവ ഈ വർഷത്തെ ഇൻസ്റ്റാഗ്രാമിലെ ജനപ്രിയ പോസ്റ്റുകളിൽ ചിലതാണ്.
രാജസ്ഥാനിൽ നടന്ന സ്വപ്നതുല്യമായ വിവാഹത്തിൽ കത്രീന കൈഫ് വിക്കി കൗശലിനെ വിവാഹം കഴിച്ചു. വിവാഹ വിശേഷങ്ങളും ചിത്രങ്ങളും എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! (ചിത്രം: ഇൻസ്റ്റാഗ്രാം)
2/ 10
അനുഷ്ക ശർമയും വിരാട് കോഹ്ലിയും ഈ വർഷമാണ് തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേറ്റത്. വാമികയുമൊത്തുള്ള ദമ്പതികളുടെ ആദ്യ ഫോട്ടോ വൈറലായിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
3/ 10
ജെന്നിഫർ ലോപ്പസ് തന്റെ 52-ാം ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻ അഫ്ലെക്കുമായുള്ള പ്രണയ ബന്ധം ഇൻസ്റ്റാ വഴി ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഫോട്ടോകൾ ദിവസങ്ങളോളം സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിരുന്നു! (ചിത്രം: ഇൻസ്റ്റാഗ്രാം)
4/ 10
ബോളിവുഡ് നടൻ രാജ്കുമാർ റാവുവിന്റെയും പത്രലേഖയുടെയും വിവാഹ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറ്റെടുത്തിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
5/ 10
പ്രിയങ്ക ചോപ്ര ജോനാസ്, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവർ തങ്ങളുടെ അടുത്ത പ്രോജക്റ്റ് ജീ ലെ സാറ പ്രഖ്യാപിച്ചത് ഇന്റർനെറ്റിൽ തരംഗം തീർത്തിരുന്നു. വാർത്ത പ്രഖ്യാപിച്ച മൂവരുടെയും ഫോട്ടോ ഈ വർഷത്തെ ട്രെൻഡിംഗിൽ മുന്നിലെത്തിയിരുന്നു. (ചിത്രം: ഇൻസ്റ്റാഗ്രാം)
6/ 10
കാമുകൻ രൺബീർ കപൂറിനൊപ്പം ദീപാവലി ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ എത്തിയപ്പോൾ ആലിയ ഭട്ട് വീണ്ടും വാർത്തകളിൽ നിറഞ്ഞു. (ചിത്രം: ഇൻസ്റ്റാഗ്രാം)
7/ 10
കിം കർദാഷിയാന്റെ മെറ്റ് ഗാല 2021 യിലെ വേഷം ഈ വർഷത്തെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരിക്കാം. തല മുതൽ കാൽ വരെ കറുപ്പ് നിറത്തിൽ പൊതിഞ്ഞ ചിത്രം ഇന്റർനെറ്റിൽ തരംഗം തീർത്തു. (ചിത്രം: ഇൻസ്റ്റാഗ്രാം)
8/ 10
കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും ഈ വർഷം രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. മാലിദ്വീപിൽ നവജാതശിശുവിനൊപ്പമുള്ള കരീനയുടെ മനോഹരമായ നിമിഷം ആയിരക്കണക്കിന് ലൈക്കുകൾ നേടി. (ചിത്രം: ഇൻസ്റ്റാഗ്രാം)
9/ 10
സംവിധായകൻ ആദിത്യ ധറുമായുള്ള യാമി ഗൗതമിന്റെ വിവാഹവും ഇൻസ്റ്റഗ്രാമിൽ വൈറലായി. ലളിതവും എന്നാൽ ശ്രദ്ധേയവുമായ വിവാഹ ഫോട്ടോകൾ ഒട്ടേറെ ആരാധകരെ ആകർഷിച്ചു. (ചിത്രം: ഇൻസ്റ്റാഗ്രാം)
10/ 10
2021-ൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ഒന്നാണ് മലൈക അറോറയുടേത്. കോവിഡിന് ശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള വഴിയെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു മലൈകയുടെ പോസ്റ്റ്. (ചിത്രം: ഇൻസ്റ്റാഗ്രാം)