ബാല (Actor Bala) എന്ന നടനെയാണോ അതോ മനുഷ്യസ്നേഹിയെ ആണോ പ്രേക്ഷകരും ആരാധകരും ഇത്രയും നാൾ സ്നേഹിച്ചത് എന്ന് തോന്നിപ്പോകും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ നിറയുന്ന ഓരോ കമന്റിലും. ട്രോൾ സ്വഭാവമുള്ള കേരളത്തിലെ സോഷ്യൽ മീഡിയ പക്ഷെ ബാലയ്ക്കു വേണ്ടി കൈകൂപ്പി പ്രാർത്ഥിച്ച് അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസും കിട്ടട്ടെ എന്ന് ആഗ്രഹിക്കുകയാണ്
എലിസബത്തിന്റെ യൂട്യൂബ് ചാനലിലെ കമന്റുകൾ തന്നെ സാക്ഷ്യം. കഴിഞ്ഞ ദിവസം എലിസബത്ത് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ മുഴുവൻ ബാലയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. സാധാരണ നിലയിൽ ചില കമന്റുകൾക്കെങ്കിലും പ്രതികരിക്കാറുള്ള എലിസബത്തിനെ ഇവിടെ കാണുന്നുമില്ല. എലിസബത്തും കുടുംബവും ബാലയുടെ ഒപ്പമാണെന്നാണ് വിവരം (തുടർന്ന് വായിക്കുക)