പഴയിടം മോഹനൻ നമ്പൂതിരിയുടെ (Pazhayidom Mohanan Namboothiri) ഭക്ഷണപ്പെരുമ അറിഞ്ഞ കലാ പ്രതിഭകളുടെയും അവരുടെ കുടുംബങ്ങളുടെയും എണ്ണം എത്രയെന്നു കൃത്യമായി പറയാൻ സാധിക്കുമോ എന്നറിയില്ല. പല പല വർഷങ്ങളായി കലോത്സവ വേദികളിൽ വച്ചുവിളമ്പിയ പാരമ്പര്യമുണ്ട് അദ്ദേഹത്തിന്. അടുത്തിടെ പഴയിടം സ്കൂൾ കലോത്സവ വേദിയിൽ നോൺ-വെജ് വിളമ്പുന്നില്ല എന്ന പേരിൽ വിവാദങ്ങൾ ഏറെ പൊട്ടിപ്പുറപ്പെട്ടിരുന്നു
കരാർ പ്രകാരം ഭക്ഷണം പാകം ചെയ്യുന്ന പഴയിടം, തന്റെ പന്തിയിൽ സ്പോർട്സ് മേളയിൽ ഉൾപ്പെടെ നോൺ-വെജ് വിളമ്പുന്ന കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. വിവാദങ്ങൾ ഏതുവഴിയോ പോകട്ടെ, പഴയിടം ഹീറോ തന്നെയാണ്. അതിനുദാഹരണമാണ് അദ്ദേഹത്തിന്റെ സൂപ്പർഹിറ്റായി മാറിയ യൂട്യൂബ് ചാനൽ, 'രുചി ബൈ യദു പഴയിടം' (തുടർന്ന് വായിക്കുക)