ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് തന്നെ അറിയപ്പെടുന്ന നർത്തകിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമാണ് ധനശ്രീ വർമ. 2020 ഡിസംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
2/ 9
ധനശ്രീയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ യുസ്വേന്ദ്ര ചഹൽ. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിലായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച.
3/ 9
ഹ്യൂമൺസ് ഓഫ് ബോംബെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചഹൽ ധനശ്രീയെ ആദ്യം കണ്ടതിനെ കുറിച്ചും പരിചയം അടുപ്പത്തിലേക്കും വിവാഹത്തിലേക്കും എത്തിയതിനെ കുറിച്ചും സംസാരിച്ചത്.
4/ 9
താനാണ് ധനശ്രീയോട് ഓൺലൈനിൽ വിവാഹ അഭ്യർത്ഥന നടത്തിയതെന്നും നേരിട്ട് കണ്ടതിനു ശേഷം മറുപടി നൽകാമെന്ന് ധനശ്രീ പറഞ്ഞതുമെല്ലാം ചഹൽ വീഡിയോയിൽ പറയുന്നുണ്ട്.
5/ 9
ചഹലിന്റെ വാക്കുകൾ ഇങ്ങനെ, ലോക്ക്ഡൗൺ സമയത്ത് കൂടുതൽ സമയവും ഗുരുഗ്രാമിൽ കുടുംബത്തിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുറേ കാലത്തിനു ശേഷം ആദ്യമായാണ് മൂന്ന് നാല് മാസം തുടർച്ചയായി കുടുംബത്തിനൊപ്പം നിൽക്കുന്നത്.
6/ 9
ഈ സമയത്താണ് നൃത്തം പഠിച്ചാലോ എന്ന ആഗ്രഹം തോന്നുന്നത്. അങ്ങനെയാണ് ധനശ്രീയെ കുറിച്ച് അറിയുന്നത്. ധനശ്രീ ഓൺലൈനിൽ നൃത്ത ക്ലാസ് എടുക്കുന്നതായി അറിഞ്ഞ് താനും ക്ലാസിൽ ചേർന്നു. രണ്ട് മാസം ധനശ്രീയുടെ ശിഷ്യനായിരുന്നു ചഹൽ.
7/ 9
ഈ സമയത്ത് ധനശ്രീയുമായി സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം എങ്ങനെയാണ് ജീവിതത്തിൽ ഇത്രയും സന്തോഷിക്കുന്നത് എന്ന് ധനശ്രീയോട് ചോദിച്ചു. ഓരോ ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുമെന്നായിരുന്നു അവരുടെ മറുപടി.
8/ 9
ധനശ്രീ തനിക്ക് യോജിച്ച ആളാണെന്ന് തോന്നിയതോടെ മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. പ്രണയിച്ച് നടന്ന് സമയം കളയാനില്ലെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടോ എന്നുമാണ് ധനശ്രീയോട് ചോദിച്ചത്.
9/ 9
ആ സമയത്ത് തനിക്ക് 30 വയസ്സായിരുന്നു. പക്ഷേ തന്റെ ചോദ്യത്തിന് ആദ്യം നേരിട്ട് കാണട്ടേ എന്നായിരുന്നു ധനശ്രീയുടെ മറുപടി. കാരണം ഒരിക്കൽ പോലും തങ്ങൾ നേരിട്ട് കണ്ടിരുന്നില്ല. പിന്നെ മുംബൈയിൽ വെച്ച് നേരിട്ടു കണ്ടു. അതിനു ശേഷമാണ് ധനശ്രീ വിവാഹത്തിന് യെസ് പറഞ്ഞതെന്നും ചഹൽ.