സംസ്ഥാനത്ത് വെള്ളിയാഴ്ച 8511 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 890, മലപ്പുറം 1375, തൃശൂര്‍ 1020, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ കോവിഡ് കേസുകൾ കുറഞ്ഞത് ആശ്വാസമായിരുന്നു. എന്നാൽ ഇന്നലെ വീണ്ടും കേസുകളുടെ എണ്ണം ഉയർന്നത് ആശങ്കയിലാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ അതീവ ഗുരുതരമായ സ്ഥിതിയിൽ കോവിഡ് വ്യാപനം തുടരുന്നതായാണ് റിപ്പോർട്ട്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31 ശതമാനത്തിലധികമാണ്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് അരലക്ഷത്തിലധികം പേരാണ് രോഗികളായത്.