യുവാവിന്റെ സഹപ്രവർത്തകരായ 16 പേരെയും ഉടനടി ക്വാറന്റൈൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം ഏതെല്ലാം വീടുകളിലേക്കാണ് പിസ വിതരണം ചെയ്തതെന്ന് പരിശോധിച്ചു. ഔട്ട്ലെറ്റിൽ നിന്ന് 72 വീടുകളിലേക്ക് പിസ നൽകിയതായി കണ്ടെത്തി. ഇതേ തുടർന്ന് ഈ വീട്ടുകാരോട് സ്വയം ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശിക്കുകയായിരുന്നു.
അതേസമയം, ജനം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. എല്ലാ ഡെലിവറി സ്റ്റാഫും മാസ്കുകൾ ധരിക്കണമെന്നും മറ്റു സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ സമ്പർക്കം ഉണ്ടായെന്ന സംശയമുള്ളതിനാൽ എല്ലാവരും മുൻകരുതൽ നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ബി എം മിശ്ര പറഞ്ഞു.