ആദ്യ വരവിൽ കോവിഡിനെ ശക്തമായി പ്രതിരോധിച്ച രാജ്യങ്ങളാണ് ഹോങ്കോംഗും, സിംഗപ്പൂരും തായ് വാനും. കോവിഡ് പ്രതിരോധത്തിലെ ഈ രാജ്യങ്ങളിലെ മാതൃക ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ ഈ രാജ്യങ്ങളിൽ കോവിഡിന്റെ രണ്ടാം വരവാണെന്നാണ് ഇപ്പോൾ റിപ്പോർട്ട്. കോവിഡിന്റെ പുതിയ തരംഗത്തെ അഭിമുഖീകരിക്കുന്നതിൽ രാജ്യങ്ങൾ വലിയ പ്രതിരോധത്തിലാണെന്നും വിവരങ്ങളുണ്ട്.