COVID 19| അഹമ്മദാബാദ് ഇന്ത്യയിലെ 'വുഹാനോ'? അഞ്ചുദിവസത്തിനിടെ മരിച്ചത് 100 പേർ
Ahmadabad | മെയ് നാലാം തിയതിവരെ 234 പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതിൽ 160 മരണങ്ങളും സംഭവിച്ചത് പത്ത് ദിവസത്തിനിടെയാണ്. ഇതിൽ തന്നെ അഞ്ച് ദിവസത്തിനിടെ മരിച്ചത് 100 പേർ.
അഹമ്മദാബാദ്: ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രവഹ കേന്ദ്രമാണ് ചൈനയിലെ വുഹാൻ. ഇന്ത്യയിലെ വുഹാനായി ഗുജറാത്തിലെ അഹമ്മദാബാദ് മാറുന്നോ എന്ന സംശയമാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പുറത്തുവരുമ്പോൾ തോന്നുക.
2/ 5
ഏപ്രിൽ 30നും മെയ് നാലിനും ഇടയ്ക്ക് നൂറുപേരാണ് അഹമ്മദാബാദിൽ മരിച്ചത്. മെയ് നാലാം തിയതിവരെ 234 പേരാണ് കോവിഡ് ബാധിച്ച് ഇവിടെ മരിച്ചത്. ഇതിൽ 160 മരണങ്ങളും സംഭവിച്ചത് പത്ത് ദിവസത്തിനിടെയാണ്. ഇതിൽ തന്നെ അഞ്ച് ദിവസത്തിനിടെ മരിച്ചത് 100 പേർ.
3/ 5
ഗുജറാത്തിലാകെയുള്ള ആകെ മരണങ്ങളുടെ 73.30 ശതമാനവും അഹമ്മദാബാദിലാണ്. ഗുജറാത്തിലാകെ കോവിഡ് ബാധിച്ച് 319 പേരാണ് മരിച്ചത്. ദിവസങ്ങൾ കഴിയുംതോറും അഹമ്മദാബാദിലെ സ്ഥിതിഗതികൾ വഷളാവുകയാണ്. ഇവിടത്തെ ആകെ മരണങ്ങളിൽ 68.80 ശതമാനവും നടന്നത് പത്ത് ദിവസത്തിനിടെയാണ്.
4/ 5
ഏപ്രിൽ 25ന് നാലുമരണങ്ങളാണ് അഹമ്മദാബാദിൽ റിപ്പോർട്ട് ചെയ്തത്. 26 ആയപ്പോൾ ഇത് 18ആയി. 27ന് അഞ്ചുപേരും 28ന് 19പേരും മരിച്ചു. 29ന് 14 പേരും 30ന് 15 പേരും മരിച്ചു.
5/ 5
മെയ് ഒന്നിന് 16 പേർ മരിച്ചപ്പോൾ രണ്ടിന് 20 ആയി ഉയർന്നു. മൂന്നാം തിയതി 23 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നാലാം തിയതി 26 പേരും മരിച്ചു.