ഒറ്റ ദിവസം കൊണ്ട് ചാക്ക ഐടിഐ ആന്റിജൻ ടെസ്റ്റിംഗ് സെന്റർ ആക്കി മാറ്റി ആരോഗ്യപ്രവർത്തകർ. ഡോക്ടർ വിനോജ് കൃഷ്ണന്റെ നേതൃത്വത്തിലാണ് ഐടിഐ ആന്റിജൻ ടെസ്റ്റിംഗ് സെന്ററാക്കി മാറ്റിയത്.
2/ 6
വിനോജ് കൃഷ്ണനെക്കൂടാതെ മൂന്ന് ഡോക്ടർമാരും, നാല് വീതം നെഴ്സുമാരും, ലാബ് ടെക്നീഷ്യൻ മാരും ക്ലീനിംഗ് സ്റ്റാഫും അടങ്ങുന്നതാണ് ടീം.
3/ 6
എയർപോർട്ടിന് സമീപത്താണ് ആന്റിജൻ ടെസ്റ്റിംഗ് സെന്റർ. എയർപോർട്ടിൽ എത്തുന്നവരെ ആദ്യം ആന്റ്ബോഡി ടെസ്റ്റ് നടത്തും. എയർപോർട്ടിൽ വച്ച് നടത്തുന്ന ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആകുന്നവരെ ഇവിടെ എത്തിക്കും.
4/ 6
തുടർന്ന് ആന്റിജൻ ടെസ്റ്റ് നടത്തും. എല്ലാ ജില്ലകളിൽ നിന്നുള്ളവരെയും പരിശോധിക്കും.
5/ 6
പോസിറ്റീവ് ആകുന്നവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ മാറ്റും.നെഗറ്റീവ് ആകുന്നവരെ അതാത് ജില്ലകളിൽ ഹോം ക്വാറന്റീനിലോ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലോ വിടും. ഇതാണ് രീതി.
6/ 6
ഇതുവരെ 466 പേരെ പരിശോധിച്ചു. ഇതിൽ 31 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനം വരുന്നതിന് അനുസരിച്ച് 24 മണിക്കൂറും ടെസ്റ്റിംഗ് സെന്റർ പ്രവർത്തിക്കും. എല്ലാ ദിവസവും സെന്റർ അണുവിമുക്തമാക്കുകയും ചെയ്യും.