പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 75 കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. നിസാമുദ്ദീൻ തബ്ലീഗിൽ പങ്കെടുത്ത് മടങ്ങിയ ഏഴു പേർ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് ഇല്ലെന്നും സ്ഥിരീകരിച്ചത്. ഇനി 105 പേരുടെ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
2/ 6
പത്തനംതിട്ടയിൽ നിന്നും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേരാണ് പോയിരുന്നത്.
3/ 6
ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും മടങ്ങി എത്തിയിട്ടുണ്ട്. ഇവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കും.
4/ 6
ഇതിനിടെ പെരുനാട് നിരീക്ഷണത്തിലുള്ള ആളുടെ പിതാവ് മരിച്ചത് വാർധക്യസഹജമായ അസുഖത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം.
5/ 6
പതിമൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് മകന് വിദേശത്ത് നിന്നെത്തിയത്. മകന്റെ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
6/ 6
നിലവിൽ 22 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.