സൂററ്റ്: കൊറോണയെ തുടർന്ന് കാനഡയിലെ ജോലി സ്വപ്നം നഷ്ടമായതിനെ തുടർന്ന് മാനസികനിലതെറ്റിയ യുവാവ് റോഡിലൂടെ നഗ്നനായി ഓടി.
2/ 8
ഒരു മണിക്കൂറോളം യുവാവ് നഗ്നനായി പ്രകടനം നടത്തി. ഒടുവിൽ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൂററ്റിലാണ് സംഭവം.
3/ 8
സൂററ്റിലെ അദജൻ സൂററ്റ് ഏരിയയിലെ കെട്ടിട സമുച്ചയത്തിന് സമീപം റോഡിലൂടെയാണ് ഇയാൾ നഗ്നനായി ഓടുകയും പ്രകടനം നടത്തുകയും ചെയ്തത്.
4/ 8
ഇതുകണ്ട് ആളുകൾ കൂടിയതോടെ ഇയാൾ അസഭ്യ വർഷവും നടത്തി. തുടർന്ന് ആളുകൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
5/ 8
വിജയ് ധവാൻ ഗോഹി എന്ന യുവാവാണ് റോഡിൽ നഗ്നനായി പ്രകടനം നടത്തിയത്.
6/ 8
ഐഇഎൽടിഎസ് പരീക്ഷ എഴുതി കാനഡയിൽ ജോലിക്ക് തയ്യാറെടുക്കുകയായിരുന്നു യുവാവ്. നീണ്ട നാളായി ഇയാൾ പരീക്ഷയ്ക്കായി കഠിനാധ്വാനം തന്നെ നടത്തി വരികയായിരുന്നു.
7/ 8
എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. ഇതോടെ കാനഡയിലെ ജോലി സ്വപ്നം തകർന്ന് മാനസികനിലതെറ്റുകയായിരുന്നു. കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് ഇയാൾ വസ്ത്രങ്ങൾ കീറിയെറിഞ്ഞ് നഗ്നനായി റോഡിലൂടെ ഓടുകയായിരുന്നു.
8/ 8
പൊലീസ് അറസ്റ്റു ചെയ്ത ഇയാളെ വീട്ടുകാർ എത്തിയതോടെ വിട്ടയച്ചു. വീട്ടുകാർ പറഞ്ഞപ്പോഴാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. ഇയാൾക്ക് മികച്ച ചികിത്സ നൽകാൻ പൊലീസ് വീട്ടുകാരോട് പറഞ്ഞു.