ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉത്ഭവം വുഹാനിലെ ലാബില്‍ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്. ജനുവരിയില്‍ വൈറസ് വ്യാപനത്തിന്റെ ഉറവിടം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടന ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് ചൈനയിലെ ലാബില്‍ നിന്നു വൈറസ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തിയത്. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിലെ നിര്‍മായക വിവരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ എഫ് പിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മൃഗങ്ങളിലൂടെയായിരിക്കാം മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതെന്നാണ് പഠനം. ലാബ് ചോര്‍ച്ച എന്ന സിദ്ധാന്തത്തെ പൂര്‍ണമായും സംഘം തള്ളി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് മുഖ്യധാരയില്‍ ഉയര്‍ത്തിയ സംശയം ഉള്‍ക്കൊള്ളുന്നില്ല. എന്നാല്‍ വുഹാന്‍ ലാബിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ് പി4 ലാബ്. ബയോ സേഫ്റ്റി റേറ്റിംഗുള്ള ലാബാണ് ഇത്. ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇതിലൂടെ അവിടെ പഠനവിധേയമാക്കുന്ന മാരകമായ രോഗകാരികളുടെ അപകടവും സുരക്ഷ നടപടികളും നിര്‍ണയിക്കുന്നു. എബോള പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളാണ് പി4 ലാബില്‍ ഉള്‍പ്പെടുന്നത്.
ഏഷ്യയിലെ ആദ്യത്തെ പി4 ലാബാണ് ചൈനയിലേത്. 42 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ഈ ലാബ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഈ ലാബില്‍ നിന്ന് കോവിഡ് വൈറസ് വ്യാപനം ഉണ്ടയതെന്ന് തീര്‍ത്തും സാധ്യതയില്ലാത്തതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പറയുന്നു. അതേസമയം വവ്വാലുകളില്‍ നിന്ന് രോഗം പൊട്ടിപ്പുറപ്പെട്ടു എന്ന തരത്തിലുള്ള പഠനവും നടത്തി. 2020 ഫെബ്രുവരിയില്‍ 80 ശതമാനം വവ്വാലുകളില്‍ കാണപ്പെടുന്ന കൊറോണ വൈറസിന് സമാനമായാതാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. മറ്റ് ജീവികളില്‍ നിന്നുമാകാം വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് തെളിയിക്കുന്നതാണ് വന്യജീവികളുടെ ഭഷണം വില്‍ക്കന്ന മാര്‍ക്കറ്റില്‍ നിന്ന് മനുഷ്യരിലേക്ക് വലിയ തോതില്‍ വൈറസ് വ്യാപനം ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാനിയന്റെ നിഗമനത്തില്‍ മൃഗങ്ങളില്‍ നിന്നുള്ള വ്യാപനത്തിനാണ് സാധ്യതയെന്നും എന്നാല്‍ ഉത്ഭവം കണ്ടെത്തുന്നത് തിരിച്ചറിയുന്നത് അവശേഷിക്കുന്നു.
എന്നാല്‍ വുഹാന്‍ ലാബിന്റെ സുരക്ഷ കാര്യങ്ങശളില് ആശങ്കയുര്ത്തികൊണ്ട് മുന്‍ യുഎസ് നയതന്ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു. അതേസമയം പി4 ലാബിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ഷി ഷെങ്ലി 2020 ജൂണില്‍ അമേരിക്കന്‍ സയന്റിഫിക് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആദ്യം പറഞ്ഞിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ലാബിലെ വൈറസിന്റെ ജീന്‍ സിക്വന്സില് വ്യത്യസ്തമാണെന്ന് കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ വുഹാനിലേക്കുള്ള ദൗത്യത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാന പഠന കേന്ദ്രമായിരുന്നു. അവിടെ ഷി ഉള്‍പ്പെടെ ചൈനീസ് ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലാബ് ചോര്‍ച്ച തീര്‍ത്തും സാധ്യമായ ഒന്നല്ലെന്നുും ഭാവി പഠനത്തില്‍ ഞങ്ങള്‍ ഇതിന് അനുമാനങ്ങള്‍ നല്‍കുന്നില്ലെന്നും എന്ന് ടീമിന്റെ നേതാവ് പീറ്റര്‍ ബെന്‍ എബാരക് പറഞ്ഞു. എന്നാല്‍ രോഗകാരികള്‍ സ്വഭാവിക ഉത്ഭവമാണെന്ന് സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.