ദുബായ്: കോവിഡ് 19 കേസുകൾ ക്രമാതീതമായി വർദ്ധിച്ചതോടെ എല്ലാ യാത്രാവിമാനങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ യുഎഇ തിരുമാനിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി യുഎഇയിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനസർവ്വീസുകളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുകയാണെന്ന് അധികൃതർ അറിയിച്ചു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ WAM ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.