കഴിഞ്ഞ വർഷം അവസാനത്തോടെ വ്യാപിച്ചുതുടങ്ങിയ കോവിഡ് 19 ബാധിച്ചുള്ള വുഹാൻ നഗരത്തിലെ മരണസംഖ്യ 3,869 ആയി ഉയർത്തി. നേരത്തെയുള്ള റിപ്പോർട്ട് പ്രകാരം 2579 മരണങ്ങളാണ് വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ചൈനയിലെ ആകെ മരണം 3346 ആയിരുന്നത് ഇപ്പോൾ 4636 ആക്കി ഉയർത്തിയിട്ടുണ്ട്. ചൈനയിലെ മരണസംഖ്യയിൽ ട്രംപ് ഉൾപ്പടെയുള്ളവർ സംശയം രേഖപ്പെടുത്തി രംഗത്തുവന്നിരുന്നു.
അതേസമയം വൈറസ് വ്യാപനത്തിന് ചൈനയാണ് കാരണക്കാരെന്ന വാദം വീണ്ടും ശക്തമായി ഉന്നയിക്കുകയാണ് അമേരിക്കൻ മാധ്യമങ്ങൾ. വവ്വാലുകളെക്കുറിച്ച് പഠിച്ച ഒരു വുഹാൻ ലബോറട്ടറിയിൽ നിന്ന് വൈറസ് അബദ്ധത്തിൽ പുറത്തേക്ക് എത്തുകയായിരുന്നുവെന്ന സംശയമാണ് രണ്ട് യുഎസ് ദിനപത്രങ്ങൾ പ്രകടിപ്പിക്കുന്നത്. ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ഈ വാദത്തിന് പിന്തുണയേറുന്നുണ്ട്.