അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് എന്ന പേരിലാണ് ഇത് വിപണിയിലെത്തുന്നത്. അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റിന്റെ വില 150 രൂപയാണ്. രാജ്യത്ത് ആവശ്യമുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. 300 രൂപയാണ് ഇറക്കുമതി ചെയ്യുന്ന കിറ്റിന്റെ വില. പ്രതിമാസം 3 ലക്ഷം കിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് അഗാപ്പെ ലക്ഷ്യമിടുന്നത്.