കോവിഡ് വാക്സിൻ വിതരണം എളുപ്പത്തിലേക്കാൻ തയ്യാറാക്കിയിട്ടുള്ള കോവിൻ അപ്ലിക്കേഷൻ, ആളുകൾക്ക് വാക്സിൻ സ്വീകരിക്കേണ്ട കേന്ദ്രവും സമയവും മെസ്സേജ് വഴി അറിയിക്കും. ( റിപ്പോർട്ട്-ഡാനി പോൾ)
News18 Malayalam | January 13, 2021, 12:26 PM IST
1/ 12
കൊച്ചി: കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തി. വാക്സിനുമായുള്ള ആദ്യ വിമാനം രാവിലെ 10.45 നാണ് കൊച്ചിയിലെത്തിയത്.
2/ 12
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ കോവിഡ് വാക്സിൻ , അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിലേക്ക് കൊണ്ടു പോയി.ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും
3/ 12
1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലായാണ് കൊണ്ടു വന്നത്. ഒരു ബോക്സിൽ 12000 ഡോസ് വീതം 15 ബോക്സുകൾ ഉണ്ടാവും
4/ 12
പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സിൻ റീജനൽ സ്റ്റോറിൽ നിന്ന് അയക്കുമന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
5/ 12
119500 ഡോസ് വാക്സിൻ വിമാനത്താവളത്തിൽ നിന്നുതന്നെ കോഴിക്കോടേയ്ക്ക് കൊണ്ടു പോയി. മലബാർ മേഖലയിലെ വിതരണം ഇവിടെ നിന്നായിരിക്കും.
6/ 12
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവി ഷീൽഡ് വാക്സിൻ പൂനെയിൽ നിന്നു ചെന്നെയിൽ എത്തിച്ച ശേഷം അവിടെ നിന്നുമാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.
7/ 12
കോവിഡ് വാക്സിൻ സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിൻ പോർട്ടൽ വഴിയാണ്. കോവിഡ് വാക്സിൻ വിതരണം എളുപ്പത്തിലേക്കാൻ തയ്യാറാക്കിയിട്ടുള്ള കോവിൻ അപ്ലിക്കേഷൻ, ആളുകൾക്ക് വാക്സിൻ സ്വീകരിക്കേണ്ട കേന്ദ്രവും സമയവും മെസ്സേജ് വഴി അറിയിക്കും.
8/ 12
എറണാകുളം ജില്ലയിൽ 60000 ഓളം ആരോഗ്യ പ്രവർത്തകർ ആണ് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
9/ 12
100 പേരിൽ അധികം ജീവനക്കാർ ഉള്ള ആരോഗ്യ കേന്ദ്രത്തിൽ അതാതു കേന്ദ്രത്തിലെ ജീവനക്കാർക്ക് ആദ്യം നൽകണോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവു.
10/ 12
ആദ്യഘട്ട വാക്സിൻ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നൽകുന്നതിന് മുൻപും മെസ്സേജ് ലഭിക്കും.
11/ 12
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കേണ്ടവരുടെ മുൻഗണന പട്ടിക ആവശ്യമെങ്കിൽ തയ്യാറാക്കുക.
12/ 12
തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1.35 ലക്ഷം ഡോസ് വാക്സിൻ വിമാനത്തിൽ എത്തിക്കും.